ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ഇന്ന് വിരമിക്കും

ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ഇന്ന് വിരമിക്കുന്നു. ആദരവുകള്‍ക്ക് പകരം വിവാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കര്‍ണന്‍ ഇന്ന് വിരമിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ് ഇത്രയും വിവാദങ്ങളോടെ ഒരു ന്യായാധിപന്റെ വിടവാങ്ങല്‍.
വിരമിക്കാന്‍ ഒരുമാസം ബാക്കിയുള്ളപ്പോഴാണ് കര്‍ണനെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിനായിരുന്നു സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചാണ് കര്‍ണന് ശിക്ഷ വിധിച്ചത്.

സുപ്രിംകോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് മെയ് 10 മുതല്‍ ജസ്റ്റിസ് കര്‍ണന്‍ ഒളിവിലാണ്. കര്‍ണനെ കണ്ടെത്താനായി കൊല്‍ക്കത്ത പൊലീസ്‌ചെന്നൈയിലെ കര്‍ണന്റെ വസതിയിലെത്തിയെങ്കിലും അദ്ദേഹം എവിടെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

