KOYILANDY DIARY.COM

The Perfect News Portal

കല്യാണത്തിന് തൊട്ടുമുമ്പ് വധു മുങ്ങി, തിരിച്ചെത്തിയത് മറ്റൊരു യുവാവുമായി

തൃശൂര്‍: കല്യാണത്തിന് തൊട്ടുമുമ്പ് വധു മുങ്ങി, തിരിച്ചെത്തിയത് മറ്റൊരു യുവാവുമായി, തുടര്‍ന്ന് കതിര്‍മണ്ഡപത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. തൃശൂര്‍ പുത്തന്‍ പീടികയിലാണ് വിവാഹദിവസം നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനു തലേദിവസം വരെ പെണ്‍കുട്ടി വലിയ സന്തോഷവതിയായിരുന്നു. എന്നാല്‍ വിവാഹ ദിവസം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. വിവാഹ ദിവസം രാവിലെ വീട്ടുകാര്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ല. വീട്ടുകാര്‍ പലയിടങ്ങളിലും അരിച്ചുപെറുക്കിയെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ല. ഇതോടെ പോലീസിനെ വിവരമറിയിച്ചു. രാവിലെ രണ്ടു മണിവരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു എന്നു വധുവിന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.

വധുവിനെ കാണാതായതോടെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചു . എന്നാല്‍ അപ്പോഴേക്കും അവര്‍ അവിടെ നിന്നു പുറപ്പെട്ടു കഴിഞ്ഞിരുന്നു. വിവാഹ വേദിയില്‍ എത്തിയ വരന്റ വീട്ടുകാര്‍ ബഹളം വച്ചു. കതിര്‍മണ്ഡപത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ് തു. തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനേയും വീട്ടുകാരേയും സ് റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തി. ഇരുകൂട്ടരും സ് റ്റേഷനില്‍ വച്ചു വാക്കേറ്റം നടത്തി എങ്കിലും പോലീസ് ഇടപെട്ട് ശാന്തരാക്കി ഇരുകൂട്ടരേയും മടക്കിയയച്ചു.

Advertisements

കാണാതായ വധുവിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെ പിറ്റേന്നു രാവിലെ വധുവും മറ്റൊരു യുവാവും പോലീസ് സ്റ്റേഷനില്‍ എത്തി, തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു. ഇരുവരേയും കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഒന്നിച്ചു പോകാന്‍ അനുവദിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നു എങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് വേറെ വിവാഹാലോചന കൊണ്ടുവന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *