വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

വണ്ടൂര്‍: നടുറോഡില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അക്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് മോനിസ്(22) നവാസലി(20) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയോടെ റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മോനിസ് കയറി പിടിക്കുകയായിരുന്നു. കൈകള്‍ പുറകോട്ട് വലിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് വരുന്നത് കണ്ട ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. പത്തപ്പിരിയത്തെ ഫര്‍ണ്ണീച്ചര്‍ ഷെഡില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

