വി.പി. ഇബ്രാഹിം കുട്ടിയെ അനുമോദിച്ചു

കൊയിലാണ്ടി: ദേശീയ പാതയോരത്തെമദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവർത്തകർ അനുമോദിച്ചു.
ഇബ്രാഹിം കുട്ടിയുടെ വസതിയിലെത്തിയാണ് പൊന്നാട ചാർത്തി അനുമോദിച്ചത്. മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സി. ചന്തു കൂട്ടി, പപ്പൻ കന്നാട്ടി, വി.കെ.ദാമോദരൻ, സി.അബ്ദുള്ള ഹാജി, ഇ.പ്രശാന്ത് ബാവ തുടങ്ങിയവരും അനുമോദന സംഘത്തിലുണ്ടായിരുന്നു.

