പഠനോപകരണങ്ങള്‍ വിതരണംചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് കാട്ടുവയല്‍ പട്ടികജാതി വികസന സമിതി പഠനോപകരണങ്ങള്‍ വിതരണംചെയ്തു. എം.ബി.ബി.എസ്. പാസായ നീതു ചന്ദ്രനെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.
അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ് ജേതാവ് സന്തോഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. ഷിജു, രമ്യാ മനോജ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ഗോപാലന്‍ കൊടുന്താറ്റില്‍, സി.കെ. രാജേന്ദ്രന്‍, ടി.കെ. ചന്ദ്രന്‍, എം. രവീന്ദ്രന്‍, അനീഷ് കുമാര്‍, ധനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

