ശ്രീകണ്ഠാംബിക പുരസ്കാര വിതരണവും നടപ്പന്തൽ സമർപ്പണവും നടത്തി

പേരാമ്പ്ര: ശ്രീകണ്ഠാംബിക പുരസ്കാര വിതരണവും നടപ്പന്തൽ സമർപ്പണവും നടത്തി. മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും നവീകരിച്ച് ചെമ്പ് പതിച്ച ശ്രീകോവിലിന്റെയും സമർപ്പണം പത്മശ്രീ പുരസ്കാര ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരും, മീനാക്ഷി അമ്മയും ചേർന്ന് നിർവ്വഹിച്ചു. സിനിമാ നടൻ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു.
ആദ്ധ്യാത്മിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ശ്രീകണ്ഠാംബിക പുരസ്കാരം രഘു കല്ലൂരിന് പിയൂഷ്. എം. നമ്പൂതിരിപ്പാട് സമ്മാനിച്ചു. കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനിലയം വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബി. വിനോദ് കുമാർ സ്വാഗതവും സുരേഷ് മാതൃകൃപ നന്ദിയും പറഞ്ഞു. കാഞ്ഞിലശേരി വിനോദ് മാരാറുടെ നേതൃത്വത്തിൽ 61 മേള വിദഗ്ദ്ധർ അണിനിരന്ന പഞ്ചാരിമേളവും 50 വനിതകൾ പങ്കെടുത്ത തിരുവാതിരക്കളിയും ശ്രദ്ധേയമായി.

