നിയമ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: വ്യാപാരികൾക്കായി വാണിജ്യ നികുതി വകുപ്പ് സംഘടിപ്പിച്ച ചരക്കു സേവന നികുതി (ജി.എസ്.ടി) നിയമ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. വാണിജ്യ നികുതി ഇന്റലിജൻസ് ഓഫീസർ കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. ഹനീഫ,യൂണിറ്ര് പ്രസിഡന്റ് അലി.പി.ബാവ,ജനറൽ സെക്രട്ടറി പി.എം. അജ്മൽ,കെ. സലീം,വി.പി. അബ്ദുൽ റസാഖ്, അസ്ലം പാണ്ടികശാല എന്നിവർ സംസാരിച്ചു.
