ഗോവധം: ബി.ജെ.പി. നേതാക്കള്‍ മാതൃക കാണിക്കണം

മേപ്പയ്യൂർ: കറവ വറ്റിയ പശുക്കളെ ഏറ്റെടുത്ത് വളർത്തി ബി.ജെ.പി. നേതാക്കൾ മാതൃക കാണിക്കണമെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ ആവശ്യപ്പെട്ടു. യുവജനതാദൾ (യു) മേപ്പയ്യൂർ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ടി.സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
രാമചന്ദ്രൻ കുയ്യാണ്ടി, കെ.സജീവൻ, പി.സി.സന്തോഷ്, സി.സുജിത്ത്, നിഷാദ് പൊന്നങ്കണ്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, ജെ.എൻ.പ്രേംഭാസിൻ, പി.മോനിഷ, വൽസൻ എടക്കോടൻ, പി.സി.സതീഷ്, സുരേഷ് ഓടയിൽ എന്നിവർ സംസാരിച്ചു.

