റെയിൽവെ ജീവനക്കാരൻ അപകടത്തിൽ മരിച്ചു

കൊയിലാണ്ടി: നാഷണൽ ഹൈവെയിൽ ചെട്ടികുളം പഞ്ചിംഗിന് സമീപം ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ PWD ടെക്നിക്കൽ ജീവനക്കാരൻ കാവുംവട്ടം ആണ്ടാറത്ത് മീത്തൽ മമ്മിളിയിൽ ഗോപാലന്റെ മകൻ രതീഷ്ദേവ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു രതീഷ് വിവാഹിതനായത്. ഈങ്ങാപ്പുഴ സ്വദേശിയും, കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ ജീവനക്കാരിയുമായ രേഷ്മയാണ് ഭാര്യ.

അമ്മ: ജാനു. സഹോദരൻ: ജഗീഷ്ദേവ്. ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി.
Advertisements

ശവസംസ്ക്കാരം: ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

