പോലീസുകാരനെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മാവേലിക്കര: ട്രെയിന് കല്ലെറിയുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളിയായ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചതുപ്പില്‍ കുടുങ്ങി. ബീഹാര്‍ ഏകാവാദിഗര്‍ നഗര്‍ സ്വദേശി കനയ്യാ കുമാര്‍ ശര്‍മ്മ (23)യാണ് പിടിയിലായത്.
മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തിയ ഇയാളെ ഒടുവില്‍ അഗ്നിശമന സേന എത്തി പുറത്തെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. രാവിലെ 11 മണിയോടെ ട്രെയിനില്‍ സാഹസികമായി യാത്ര ചെയ്ത ശേഷം ചെറിയനാട് സ്റ്റേഷനില്‍ കനയ്യാകുമാര്‍ ഇറങ്ങിയിരുന്നു.

തീവണ്ടി പുറപ്പെട്ടപ്പോള്‍ കല്ലെറിഞ്ഞു. പിന്നീട് പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഓടി പുതിയകാവ് മാഞ്ഞാടി ലെവല്‍ ക്രോസിലെത്തി വീടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. ഒരു കന്പിവടിയുമായി മറഞ്ഞിരുന്ന ഇയാളെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിടിക്കാന്‍ പോലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ വഹാബിനെ ആക്രമിക്കുകയും ചെയ്തു.

പിന്നീട് തഴക്കര പുഞ്ചയില്‍േക്ക് എടുത്തുചാടിയ ഇയാള്‍ ചതുപ്പില്‍ പുതഞ്ഞുപോയി. തുടര്‍ന്ന് പോലീസ് വിവരം അറിയിച്ചതനുസരിച്ച് അഗ്നിശമന എത്തി ഏറെ നേരം പരിശ്രമിച്ച ശേഷമാണ് ഇയാളെ രക്ഷപെടുത്തി പോലീസിനു കൈമാറിയത്.

