KOYILANDY DIARY.COM

The Perfect News Portal

പോളിയോ ദിനത്തിൽ വീഡിയോ വാൾ പ്രദർശനവുമായി റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി

.
കൊയിലാണ്ടി: ലോക പോളിയോ ദിനത്തോടനുബന്ധിച്ച് റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോളിയോ നിർമാർജനത്തിന്റെ പ്രാധാന്യവും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കുന്ന വീഡിയോ വാൾ പ്രദർശനം നടത്തി.
‌.
.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച വീഡിയോ വാൾ പ്രദർശനം നിരവധി ആളുകളുടെ ശ്രദ്ധയാകർഷിച്ചു. പോളിയോ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പോളിയോ വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും പരിപാടി സഹായകമായി.
.
.
പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ (എ.ജി) റൊട്ടേറിയൻ ജൈജു ആർ. ബാബു നിർവഹിച്ചു. റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി പ്രസിഡന്റ് റോട്ടേറിയൻ   ശശി കെ.കെ. അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ സുഗതൻ സംസാരിച്ചു. ഡോ. പ്രശാന്ത് വിജി സ്വാഗതവും, റൊട്ടേറിയൻ  ബാലതിലകൻ നന്ദിയും പറഞ്ഞു.
Share news