ചികിത്സാ പിഴവ്: നാദാപുരം താലൂക്ക് ആശുപത്രിയിൽ 11കാരൻ്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ല്
.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ്. നാദാപുരം താലൂക്ക് ആശുപത്രിയിൽ പതിനൊന്നുകാരൻ്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്നാണ് പരാതി. കുടുംബം നാദാപുരം പൊലീസിൽ പരാതി നൽകി. കുട്ടിയും അമ്മയും ചേർന്ന് പല്ല് എടുക്കാൻ പോകുകയും പല്ലെടുത്തെന്നും വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്ത് കളഞ്ഞാൽ മതിയെന്നും ഡോക്ടർ പറയുകയായിരുന്നു. എന്നാൽ വീട്ടിലെത്തി പഞ്ഞി എടുത്ത് കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലാണെന്ന് അറിയുന്നത്.

പിന്നീട് അമ്മ ഡോക്ടറെ കണ്ട് സംഭവിച്ചതിനെപ്പറ്റി അന്വേഷിച്ചപ്പോൾ മറ്റേ പല്ലു കൂടി എടുത്തു തരാം എന്നാണ് ഡോക്ടർ പറഞ്ഞതെന്ന് അമ്മ പറയുന്നു. പിന്നീട് സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നാണ് സൂപ്രണ്ട് നൽകിയ മറുപടി. കേടുള്ളത് കൊണ്ട് പല്ല് എടുക്കാൻ കഴിയില്ലെന്നും അതിനുള്ള മരുന്ന നൽകിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ പതിനൊന്നുകാരന് നൽകിയത് പാരസെറ്റാമോൾ മാത്രമാണ്. സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.




