ചെറുമണൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചെണ്ടമേളം അരങ്ങേറ്റം ശ്രദ്ധേയമായി
.
കൊയിലാണ്ടി: നമ്പ്രത്തുകര ചെറുമണൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചെണ്ടമേളം അരങ്ങേറ്റം ശ്രദ്ധേയമായി. പ്രസൂൺ നമ്പ്രത്തുകരയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 19 പേരാണ് ക്ഷേത്ര സന്നിധിയിൽ അരങ്ങേറ്റം കുറിച്ചത്. തൃക്കുറ്റിശ്ശേരി സതീഷ് മാരാർ, മുയിപ്പോത്ത് ജയൻ മാരാർ, വെള്ളക്കാട് ഭാസ്കരൻ, പനായി സുകുമാരൻ ആശാൻ, പൊന്നരം ചന്ദ്രൻ, രജീഷ് പുതിയ തെരു നടുവണ്ണൂർ, പ്രദീപ് മാരാർ ബാലുശ്ശേരി തുടങ്ങിയവരും മേളത്തിൽ പങ്കുചേർന്നു.

ചെണ്ടമേളം അഭ്യസിപ്പിച്ച പ്രസൂൺ ആശാന്റെ അമ്മയും ഭാര്യയും മകനും ജ്യേഷ്ഠന്റെ ഭാര്യയും ഒരുമിച്ചു അരങ്ങേറ്റം കുറിച്ചത് കാണികൾക്ക് നവ്യാനുഭവമായി. കാലത്ത് മുതൽ നടന്ന ക്ഷേത്ര ചടങ്ങുകൾ ദേവസ്വം കുനി ഷാജിയുടെ കാർമ്മികത്വത്തിൽ നടന്നു. നൂറു കണക്കിന് ഭക്ത ജനങ്ങളാണ് നവരാത്രിയോടനുബന്ധിച്ചു ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്.



