നവരാത്രി ആഘോഷം സമാപിച്ചു
.
തിക്കോടി: തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിലെ നവരാത്രി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. 20, 21 തിയ്യതികളിലായി നടന്ന പരിപാടികൾ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് സി എസ് അനിൽ ദാസ് ഉദ്ഘാടനം ചെയ്തു. നാരായണൻ മൂടാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗോപിദാസ് തിക്കോടി, പി.ടി.വി രാജീവൻ, ഹമീദ് പൊന്നാട്ടിൽ എന്നിവർ സംസാരിച്ചു.

സംഗീത വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനാർച്ചനയും തബല വിദ്യാർത്ഥികളുടെ താളാർച്ചനയും പുല്ലാങ്കുഴൽ കച്ചേരി നൃത്താർച്ചന ഗസൽ ആലാപനം ഗാനമേള എന്നിവ അരങ്ങേറി. 21 ന് സംഗീതം നൃത്തം തബല ചിത്രരചന തുടങ്ങിയ ക്ലാസുകളുടെ വിദ്യാരംഭവും നടന്നു.



