KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞു വീണ് മരിച്ചു

.

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് സ്‌കൂളിലെ +2 വിദ്യാർത്ഥിയാണ് മുഹാദ്.

Share news