കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മേയ് 29-ന് മുഖ്യമന്ത്രി നാടിന് സർപ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് താത്കാലികമായി നിര്‍മിച്ച ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തന സജ്ജമാകുന്നു. ഫയര്‍ സ്റ്റേഷന് മേയ് 29-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന് എം.എല്‍.എ. അറിയിച്ചു.
കെ. ദാസന് എം.എല്‍.എ, നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി
ചെയര്മാന് കെ. ഷിജു എന്നിവര്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

ഉദ്ഘാടനച്ചടങ്ങ് രാവിലെ നടക്കുമെന്നാണ് അറിയുന്നത്. ഫയര്‍ സ്റ്റേഷന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപവത്കരണ യോഗം മേയ് 13-ന് വൈകീട്ട് നാല് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു. കൊയിലാണ്ടിയില്‍ പുതുതായി വരുന്ന ഫയര്‍ സ്റ്റേഷനിലേക്ക് 21 ജീവനക്കാരുടെ തസ്തികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഇതോടുകൂടി പൂവണിയുന്നത്.

