KOYILANDY DIARY.COM

The Perfect News Portal

കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം

.

കോഴിക്കോട്: കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം. പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിന് എത്തിയവരുടെ വാഹനമാണ് തകർന്നത്.

 

റോഡരികിൽ നിർത്തിയിട്ടിരുന്ന 2 കാറുകളും അഞ്ച് സ്കൂട്ടറും തകർന്നു. കൊടുവള്ളി സ്വദേശി ജലീലിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ​ദിവസം മുമ്പെടുത്ത പുതിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. 

 

Share news
error: Content is protected !!