KOYILANDY DIARY.COM

The Perfect News Portal

സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി

.

.

കൊയിലാണ്ടി: സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. 4, 5 തിയ്യതികളിലായി നടക്കുന്ന സമ്മേളനം നഗരസഭ ഇഎംഎസ് ടൌൺഹാളിലെ കെ.വി രാഘവൻ നഗറിൽ സംസ്ഥാന സെക്രട്ടറി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ്റെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുന്നത്. എം.  ഗിരീഷ് രക്തസാക്ഷി പ്രമേയവും ടി. വിശ്വനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചക്ക്ശേഷം ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടക്കും. നാളെയും ചർച്ച തുടരും. 

Share news
error: Content is protected !!