കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കാൻ ഫ്രണ്ട് ഓഫീസ് ആരംഭിച്ചു
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ക്ഷേത്രദർശനത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഭാഗമായി ക്ഷേത്രത്തിൽ ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസർ എൻ സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ട്രസ്റ്റി അംഗങ്ങളായ കീഴയിൽ ബാലൻ, പുനത്തിൽ നാരായണൻ കുട്ടി നായർ, ഇളയിടത്ത് രാജഗോപാലൻ നായർ, വാഴയിൽ ദേവദാസ്, മാനേജർ അനിൽ ചെട്ടിമഠം, കെ. കെ രാകേഷ്, അതുൽ ബാബു എന്നിവരും ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും സംബന്ധിച്ചു.



