OPKM ലൈബ്രറി കൊയിലാണ്ടി ഓണാഘോഷവും, അനുമോദന സദസും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: OPKM ലൈബ്രറി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ
ഓണാഘോഷവും, അനുമോദന സദസും സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വേണുഗോപാലൻ കെ അദ്ധ്യക്ഷത വഹിച്ചു. മുഖ്യഅതിഥികളായി C.K. ജയദേവൻ (നഗരസഭ കൗൺസിലർ), പ്രൊഫ: കെ.പി. രാജേഷ് (എം.ജി. യൂണിവേഴ്സിറ്റി), ഋഷിക രവീചന്ദ്രൻ തുടങ്ങിയവർ പരിപാടിയൽ പങ്കെടുത്തു സംസാരിച്ചു.

അനുമോദന സദസ്സിൽ ഡൽഹി ഐഐടിയിൽ നിന്നും ആസ്ത്രേലിയ ക്വിൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സംയുക്തമായി ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണു എം.എസ്, ജർമിനിയിലെ T.U Dresden & IFW Dresden നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഭിജിത്ത് പി.വി, കോയമ്പത്തൂർ അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്നും MSC അപ്ലൈഡ് സ്റ്റാറ്റിറ്റിക്സ് ഏൻ്റ് ഡാറ്റ അനലിറ്റിക്സിൽ നിന്ന് 97% മാർക്കോടെ ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടിയ ഋഷിക രവീചന്ദ്രൻ തുടങ്ങിയ വരെ അനുമോദിച്ചു.

കോതമംഗലം ജിഎൽപിസ്കൂൾ PTA പ്രസിഡണ്ട് എ.കെ. സുരേഷ് ബാബു,
OPKM കലാസമിതി പ്രസിഡണ്ട് ടി വി ദാമോദരൻ എന്നിവർ സംസാരിച്ചു.
ലൈബ്രറി സെകട്ടറി എസ്. കെ. വിനോദ് സ്വാഗതവും എ.കെ വീണ നന്ദിയും പറഞ്ഞു.



