KOYILANDY DIARY.COM

The Perfect News Portal

പശ്ചിമേഷ്യയിൽ ഇറാൻ- യുഎസ് സംഘർഷം രൂക്ഷം: അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ

.

പശ്ചിമേഷ്യയിൽ ഇറാൻ- യുഎസ് സംഘർഷം രൂക്ഷമാവുകയാണ്. യു എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡ​ണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ പറഞ്ഞു.

 

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതിനും കാരണമായി. യു എസ് ഓഹരി വിപണിയിൽ ഇടിവുണ്ടാകാനും സംഘർഷം കാരണമായി. അതേസമയം, ഞായറാഴ്ച ലാരക് ഐലൻഡിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയിരുന്നു.

 

ഇതിന് മറുപടിയായി ജോർദാനിലെ യു എസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനും അവകാശപ്പെട്ടു. കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അൽ മിൻഹാദ് എയർ ബേസിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടയിലെ ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളാണ് ഇപ്പോൾ മേഖലയിൽ നടക്കുന്നത്.

 

Share news
error: Content is protected !!