ഹെല്പ് ഡെസ്ക് അസിസ്റ്റൻ്റ് നിയമനം
.
കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍/ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നാല് സഹായി കേന്ദ്രങ്ങളില്‍ കരാറില്‍ ഹെല്പ് ഡെസ്ക് അസിസ്റ്റന്റുമാരെ നിയമിക്കും. പ്ലസ്ടു പാസായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ പരിജ്ഞാനമുള്ളവരുമായ പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അസ്സല് രേഖകളും പകര്പ്പുകളുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം.
.

.
പ്രതിമാസ ഓണറേറിയം: 15,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലുള്ള കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2376364.



