14 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
.
കൊയിലാണ്ടി: പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ ചാവട്ട് തൊണ്ടിപ്പറമ്പിൽ ഷിബിൻലാൽ (30) നെയാണ് കൊയിലാണ്ടിപോലീസ് അറസ്റ്റ് ചെയ്തത്. പ്രായ പൂർത്തിയാകാത്ത 14 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിനെതിരെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.




