KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം രൂക്ഷം; ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുകയായിരുന്നു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആർ ജയദേവനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിൽ സംഘടിപ്പിച്ച മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.

 

സ്മൃതി മണ്ഡപം കേന്ദ്രീകരിച്ചാണ് പ്രകടനം നടക്കാൻ പോകുന്നത്. കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിജിൻ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. കൂരിരുട്ടിന്റെ മറവിൽ എടുത്ത തീരുമാനമാണെന്നും സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും കർണാടക ബിജെപിയുടെ താൽപര്യത്തിനൊപ്പമാണോ വി ഡി സതീശന്റെ നിലപാട് എന്ന സംശയം ഉയരുന്നുവെന്നും വിജിൻ പറഞ്ഞു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് വസീഫാണ് ഉദ്‌ഘാടനം ചെയ്തത്. കോഴിക്കോട് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Share news
error: Content is protected !!