KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയും. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ്. പവന് 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 1,20,240 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. 15,030 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില.. ‌

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്..

Share news
error: Content is protected !!