സംസ്ഥാനത്ത്: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഉത്രാടദിനം വരെ മഴ തുടരും
.
തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, പത്തനംതിട്ട ഒളികെയുള്ള ചില ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്.




