എസ് പി സി കേഡറ്റുകൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്നു
.
കൊയിലാണ്ടി: ലഹരിക്കെതിരെ നൂറു കണക്കിന് വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് എസ് പി സി കേഡറ്റുകൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. റൂറൽ എസ്പി മെറിൻ ജോസഫിൻ്റെ നേതൃത്വത്തിലാണ് 4 സ്കൂളുകളിൽ നിന്നെത്തിയ എസ് പി സി കേഡറ്റുകൾ കൊയിലാണ്ടി സ്റേറഡിയത്തിൽ വച്ച് വർണ്ണ ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടത്. സ്റ്റുഡൻ്റ് പൊലിസ് കേഡറ്റ് പ്രൊജക്റ്റ് കോഴിക്കോട് റൂറൽ എസ്പിസി ഡേ സെലിബ്രേഷർ സെറിമണിയുടെ ഭാഗമായാണ് ഹൈഡ്രജൻ ബലൂണുകൾ നിറച്ച ബലൂണുകൾ എസ് പി സി കേഡററുകളും പൊലീസ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും അധ്യാപകരുമെല്ലാമൊത്തുചേർന്ന് വർണ്ണ ബലൂണുകൾ അനന്തതയിലേക്കെത്തിച്ചത്.
.

.
റൂറൽ സൂപ്രണ്ട് ഓഫ് പൊലീസ് മെറിൻ ജോസഫ് പതാക ഉയർത്തി, മാർച്ച് പാസ്റ്റ് പരിശോധനയും സല്യുട്ട് സ്വീകരണവും നടന്നു. ജിവിഎച്ച്എസ് കൊയിലാണ്ടി, പന്തലായനി ഹയർ സെക്കൻ്ററി സ്കൂൾ, പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെ 172 എസ് പി സി കേഡറ്റുകളാണ് സെറിമോണിയൽ പരേഡിൽ പങ്കെടുത്തത്.
.

.
അഡീഷണൽ എസ്പിയും എസ്പിസിയുടെ നോഡൽ ഓഫീസറുമായ എ പ്രദീപ് കുമാർ, കൊയിലാണ്ടി എസ്എച്ച് ഒ കിരൺ അശോക്, എസ് ഐ ആർ എൻ പ്രശാന്ത്, എഡിഎൻ ഒ റഖീബ് മണിയൂർ, നീതു ഷാജി, കെ നീതു, ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ, പി ടി എ പ്രസിഡൻ്റ് എ സജീവ് കുമാർ, പ്രധാനാധ്യാപിക ടി ഷജിത എന്നിവർ വിശിഷ്ടാതിഥികളായി.



