KOYILANDY DIARY.COM

The Perfect News Portal

കെകെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

.

സ്വാതന്ത്രത്തിൻ്റെ മൂല്യം തിരിച്ചറിയുന്നതിനൊപ്പം രാജ്യത്തിൻ്റ ഭാവി നിർണ്ണയിക്കുന്നവരായി വിദ്യാർത്ഥികൾ വളരണമെന്ന് ഫൈസൽ ബാബു എം.എൽഎ. പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 154 വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ചടങ്ങ് ഉൽഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പരശ്ശതം മനുഷ്യരുടെ ത്യാഗത്തിൻ്റെ ഫലമാണ് നാം അനുഭവിക്കുന്നതെന്നു. വിദ്യാർത്ഥികളുടെ വളർച്ചയാണ് ഏതോരു സമൂഹത്തിൻ്റെയും മുന്നേറ്റത്തിനും രാജ്യത്തിൻ ഭാവിക്കു അടിത്തറയെന്നു അദ്ദേഹം ഓർമിപ്പിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ട് എം കെ മുസ്തഫ അദ്ധ്യക്ഷ തവഹിച്ചു.

അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. വിജയഭേരി ഡയറക്ടർ ഡോക്‌ടർ സലിം ക്ലാസ്സെടുത്തു. സിദ്ധീഖ് കൂട്ടുംമുഖം. യുവ സാഹിത്യകാരൻ നജീബ് മൂടാടി, ഹാരിസ് പി.എ, റസാഖ് മേലടി, സെയ്ത് മുഹമ്മദ് തൃശൂർ, അലിക്കുട്ടിഹാജി മലപ്പുറം, ഇസ്ഹാഖ് കണ്ണൂർ എന്വിർ സംസാരിച്ചു. ആർവി അബുൽ ഹമീദ് മൗലവി പ്രാർക്ക് നേതൃത്വം നൽകി. ബഷീർ അമേത്ത്, കുട്ട്യാലി ഹാജി,  സലീം അറക്കൽ, അബ്ദു കുറ്റിച്ചിറ, സി.വി യൂസഫ്, മാമുക്കായ, അസീസ് കെ.പി, ഹെദ്രൂസ് മുസ്തഫ നടക്കാവ് എന്നിവർ നേതൃത്വം നൽകി. എംസി ഷറഫുദ്ധീൻ സ്വാഗതവും. യു.എ ബക്കർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!