ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം: എം വിജിൻ സംസ്ഥാന സെക്രട്ടറി, ചിന്ത ജെറോം പ്രസിഡണ്ട്, ആർ രാഹുൽ ട്രഷറർ
.
ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. എം. വിജിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചിന്ത ജെറോം ആയിരിക്കും പ്രസിഡണ്ട്. ആർ രാഹുലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു, ജോയിന്റ് സെക്രട്ടറി ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

പൊതുസമ്മേളനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ അഖിലേന്ത്യ നേതാവ് ഐഷി ഘോഷ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ ഭാഗമായി മിസ എന്ന നാടകം പൊതുസമ്മേളനത്തിന് ശേഷം വീണ്ടും അവതരിപ്പിക്കും.




