KOYILANDY DIARY.COM

The Perfect News Portal

സീനിയർ സിറ്റിസൺസ് ഫോറം മെമ്പർമാർ നിർബന്ധമായും മുതിർന്നവരിലേക്ക് ഇറങ്ങി ചെല്ലണം: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ

.
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ അശോക ഭവനിൽ നടന്നു. ജില്ലാ ജോ. സെക്രട്ടറി അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു. ഫോറം പ്രവർത്തകർ നിർബന്ധമായും മുതിർന്നവരിലേക്ക് ഇറങ്ങി ചെല്ലണമെന്നും അവർക്ക് താങ്ങും തണലുമായി നിൽക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊന്നമ്മ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ പി വിജയ, ഇബ്രാഹിം തിക്കോടി, ടി.പി. രാഘവൻ, അണേല ബാലകൃഷ്ണൻ, രാമകൃഷ്ണൻ വി.പി ചെങ്ങോട്ടുകാവ്, അശോകൻ എടവന, ഗോപാലൻ എം.കെ,  ശാന്ത കുറ്റിയിൽ, ശ്രീധരൻ സി.എം എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!