KOYILANDY DIARY

The Perfect News Portal

റയല്‍ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു

പേരുകേട്ട അത്ലറ്റികോ പ്രതിരോധം സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മുന്നില്‍ മുട്ടുമടക്കി. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ആദ്യ പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. മൂന്നു ഗോളും പിറന്നത് ക്രിസ്റ്റിയാനോയുടെ ബൂട്ടില്‍ നിന്ന്.

മൂന്നാം തവണയും തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കിരീട മോഹങ്ങള്‍ റയലിന് മുന്‍പില്‍ കീഴടങ്ങാതിരിക്കണമെങ്കില്‍ ഇനി സ്വന്തം മൈതാനത് സിമിയോണിയുടെ കൂട്ടത്തിന് കുറഞ്ഞത് 3 ഗോളെങ്കിലും അടിക്കണം. മത്സരം തുടങ്ങി 10 ആം മിനുട്ടില്‍ തന്നെ റയല്‍ മുന്നിലെത്തി , കാസെമിറോയുടെ പാസ്സില്‍ ക്രിസ്റ്റിയാനോയുടെ ട്രേഡ് മാര്‍ക്ക് ഹെഡ്ഡര്‍. ഗോള്‍ വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച അത്ലറ്റികോ പക്ഷെ ഗോള്‍ തിരിച്ചടിക്കുന്നതില്‍ ആവേഷമൊന്നും കാണിച്ചില്ല.

മത്സരം ഏക ഗോളില്‍ അവസാനിപ്പിച് സ്വന്തം മൈതാനത്ത് തിരിച്ചുവരവിന് അവസരമൊരുക്കുക എന്ന അത്ലറ്റികോ സ്വപ്നവും 73 ആം മിനുട്ടില്‍ തകര്‍ന്നു. ബോക്സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ അത്ലറ്റികോ താരങ്ങള്‍ പരാജയപെട്ടപ്പോള്‍ ക്രിസ്ത്യാനോ കിടിലന്‍ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അധികം വൈകാതെ 86 ആം മിനുട്ടില്‍ ലുകാസ് വാസ്കേസിന്റെ പാസ് ഗോളാക്കി റൊണാള്‍ഡോ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.

Advertisements

മത്സരത്തിന്റെ സകല മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് റയല്‍ ജയം സ്വന്തമാക്കിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രം പായിക്കാന്‍ സാധിച്ച അത്ലറ്റികോ ആക്രമണ നിര തീര്‍ത്തും നിറം മങ്ങുകയും ചെയ്തു.  ഈ മാസം 10 നാണ് രണ്ടാം പാദ മത്സരം അത്ലറ്റിക്കോയുടെ ഗ്രൗണ്ടില്‍ അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *