പിഷാരികാവ് ദേവസ്വം കുടിവെള്ളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭയില്‍ പിഷാരികാവ് ദേവസ്വം പരിസരത്തുള്ള ഒന്ന്, നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടുന്നതിന് പരിഹാരമായി കൊല്ലം പിഷാരികാവ് ദേവസ്വം കുടിവെള്ളം വിതരണം ചെയ്യുന്നു. ദിവസം പന്ത്രണ്ടായിരം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ കെ. ബാലന്‍,കെ. മാധവന്‍ നായര്‍, ഇ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ഇ.അപ്പു നായര്‍, പി. നാരായണന്‍കുട്ടി നായര്‍, എ. സുകുമാരന്‍ നായര്‍,എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി. കുമാരന്‍, മുന്‍ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍മാരായ ഇളയിടത്ത് വേണുഗോപാല്‍, യു.രാജീവന്‍, ഇ.എസ്. രാജന്‍,ദേവസ്വം ജീവനക്കാര്‍,ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിതരായിരുന്നു.
