കൊല്ലം പതിനേഴാം മൈൽസിൽ സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
.
കൊയിലാണ്ടി: കൊല്ലം പതിനേഴാം മൈൽസിൽ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് വീട്ടുമുറ്റത്തെ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ പോത്ത് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും FRO അനൂപ് എൻ പി സെപ്റ്റിക് ടാങ്കിൽ ഇറങ്ങി സേനാംഗങ്ങളുടെയും റോപ്പിന്റെയും സഹായത്തോടുകൂടി സുരക്ഷിതമായി പോത്തിനെ രക്ഷപ്പെടുത്തുകയും ചെയ്തു. SFRO ഷിജി ഐയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ലതീഷ് എൻ. എം, ബിനീഷ് കെ, നിധി പ്രസാദ്, അനൂപ് രജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



