നന്തി ടൗൺ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
.
നന്തി ടൗൺ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. NH 66 നിർമാണത്തിൻ്റെ ഭാഗമായാണ് നന്തി ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി കച്ചവടക്കാരും നാട്ടുകാരും ഏറെയായി ദുരിതമനുഭവിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ ഭാഗമായി ഇന്ന് ഡെപ്പ്യൂട്ടി കലക്ടർ ജയശ്രീയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം തയാറാക്കിയ വിശദമായ പ്ലാൻ പ്രസിഡൻ്റ് എം.പി. അഖില NH അധികാരികൾക്ക് സമർപ്പിച്ചു . ഗോപാലപുരം, മഞ്ഞപ്പൊയിൽ കൾവർട്ട് എന്നിവിടങ്ങളും സംഘം സന്ദർശനം നടത്തി.


വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ. NH സൈറ്റ് എൻജിനിയർമാർ . ഗ്രാമപഞ്ചായത്ത് എ.ഇ രാജി മോൾ, നന്തി ടൗൺ നവീകരണ കമ്മിറ്റി ചെയ്ർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, കൺവീനർ പവിത്രൻ, ആതിര, മെമ്പർമാരായ അനസ് ആയിടത്തിൽ, സവിത, രൂപേഷ് കൂടത്തിൽ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




