KOYILANDY DIARY.COM

The Perfect News Portal

സുപ്രീം കോടതിയിൽ ജഡ്ജിമാരെ അധിക്ഷേപിച്ചു; നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ

.

സുപ്രീം കോടതിക്ക് അകത്തുവെച്ച് ജഡ്ജിമാരെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ട് നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ. പ്രബൽ പ്രതാപ് സിങ്, ഒപ്പമുണ്ടായിരുന്ന ചന്ദർ ഭാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുപി ലക്നൗ സർവകലാശാലയിലെ നിയമ വിദ്യാർത്ഥികളാണ് ഇവർ കോടതി നടപടികൾ തടസപ്പെടുത്തൽ, സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയിൽ എത്തിയ പ്രബൽ പ്രതാപ് സിങ്ങും ചന്ദർ ഭാനും പേപ്പറുകൾ വലിച്ചെറിയുകയും ജഡ്ജിമാരെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്.

Share news
error: Content is protected !!