കെഎസ്ആർടിസി ഓർഡിനറി സൗജന്യയാത്ര സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് മന്ത്രി സി പി ജോൺ
.
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ഓർഡിനറി ബസ്സ് കാരണം സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി സി പി ജോൺ. എല്ലായിടത്തും പ്രശ്നങ്ങൾ ഇല്ലെങ്കിലും ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറാണ് ചർച്ച നീണ്ടത്. 12 അജണ്ടകൾ ഉണ്ടായിരുന്നു ചർച്ചയിൽ. പ്രശ്നങ്ങൾ പഠിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു. കെ. പത്മകുമാർ ഐഎഎസ് ചെയർമാനും പി ജി ശ്രീദേവി വൈസ് ചെയർമാനും ആണ്. 45 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ഓർഡിനറി സൗജന്യയാത്ര ആരംഭിച്ചതോടു കൂടി പ്രശ്നത്തിലായത് സ്വകാര്യ ബസുകളാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പലരും കടന്നുപോകുന്നത്. ചാലക്കുടി-വാല്പാറ സംസ്ഥാനപാതയില്‍ 60 വര്‍ഷം പിന്നിടുന്ന ഏക സ്വകാര്യ ബസ് സര്‍വീസ് എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.




