KOYILANDY DIARY.COM

The Perfect News Portal

മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത വിഷ്ണുവിന് നാടിൻ്റെ ആദരവ്

.
പയ്യോളി: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ട് അഞ്ചോളം അവയവങ്ങൾ ദാനം ചെയ്ത കോട്ടക്കൽ വിഷ്ണുവിന് ആദരാജ്ഞലികൾ അർപ്പിക്കാനും അനുസ്മരിക്കാനും ഒരു നാട് മുഴുവൻ കോട്ടക്കൽ അരുണോദയം LP സ്കൂളിൽ എത്തിച്ചേർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കോട്ടക്കലിൽ വിഷ്ണുവിൻ്റെ പേരിൽ ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കാനും, ലൈബ്രറിയിലെ വിവിധ പ്രവർത്തനങ്ങൾക്ക് വിഷ്ണുവിൻ്റെ പേരിൽ നൽകാനും ധാരണയായി. വിഷ്ണുവിൻ്റെ ഓർമ്മ എന്നെന്നും നിലനില്ക്കുമെന്നും വിഷ്ണുവിന് ഒരു സ്മാരകം പണിയണമെന്നും വീട് സന്ദർശിച്ച ഷാഫി പറമ്പിൽ  MP പറഞ്ഞു.
.
.
മുനിസിപ്പാലിറ്റിയിൽ വിഷ്ണുവിൻ്റെ ഓർമ്മക്കായി പദ്ധതികൾ ആരംഭിക്കാൻ ശ്രമിക്കുമെന്നു മുനി ചെയർപേഴ്സൺ സാബിറയും പറഞ്ഞു. അനുശോചന ചടങ്ങിൽ എം.എൽ എ 
Ad. കെ. പ്രവീൺ കുമാർ, മുൻ എം.എൽ കെ. ദാസൻ, ചെയർപേഴ്സൺ സാഹിറ, മുജേഷ് ശാസ്ത്രി, സിന്ധു, പി. കുഞ്ഞാമു, സാബിറ, നിഷ ഗിരീഷ്, നിധീഷ് എന്നീ മുനി. കൗൺസിലമാരും, SV റഹ് മത്ത്, വി.വി. കുമാരൻ മാസ്റ്റർ, രാജൻ കൊളാവിപ്പാലം , സി.പി രവി .,ശോഭ ടീച്ചർ, വിനോദൻ മാസ്റ്റർ, അശ്രഫ് കോട്ടക്കൽ, അബ്ദുറഹിമാൻ ടി, ബഷീർ മേലടി, രമേശൻ ടി.കെ, കെ. സജീവൻ മാസ്റ്റർ, ശശാങ്കൻ, ഭാസ്കരൻ മുനമ്പത്ത് തഴെ, ശശി കെ.ടി, ഷിബു, സജിത്ത് കെ. എന്നിവർ അനുശോചിച്ചു.
.
.
നേരത്തേ വീട് സന്ദർശിച്ച MP ശാഫി പറമ്പിൽ  വിഷ്ണുവിന് സ്മാരകം നിർമ്മിക്കാൻ എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്തു. വിഷ്ണുവിൻ്റെ ഓർമ്മ എല്ലാ കാലവും നിലനില്ക്കുന്ന ഒരു സ്ഥാപനം കോട്ടക്കലിൽ ഉണ്ടാവാൻ വേണ്ട സഹായ ങ്ങൾ എം. എൽ എ പ്രവീൺ കമാറും ഉറപ്പ് നൽകി. എത്തിച്ചേർന്ന മുഴുവൻ നാട്ടുകാരം വിഷ്ണുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
Share news
error: Content is protected !!