KOYILANDY DIARY.COM

The Perfect News Portal

കർഷകദ്രോഹ നടപടികൾ അവസാനപ്പിക്കണം കെ.വി. വസന്തകുമാർ

.
കൊയിലാണ്ടി: കേന്ദ്ര ഗവർമെൻ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് കെ. വി. വസന്തകുമാർ ആവശ്യപ്പെട്ടു. കിസാൻ സഭയുടെ കോഴിക്കോട് ജില്ലാ ക്യാമ്പ് മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ കൃഷിക്കാരേയും കർഷക തൊഴിലാളികളേയും സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക മേഖലക്ക് അനുകൂലമായ നിലപാടല്ല കേരള സർക്കാർ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ. ശ്രീധരൻ അധ്യക്ഷനായിരുന്നു.
.
സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ, സി.പി.ഐ.ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസ് ,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഇ.കെ.അജിത്ത് ,ടി.എം.ശശി, മണ്ഡലം സെക്രട്ടറി അഡ്വ.എസ്.സുനിൽ മോഹൻ, മഹിളാസംഘം നേതാവ് കെ.ടി. കല്യാണി, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സന്തോഷ് കുന്നുമ്മൽ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ പി.കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻകപ്പള്ളി സംഘടനാ റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് ടി.കെ.രാജൻ മാസ്റ്റർ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.
Share news
error: Content is protected !!