പ്രശസ്ത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു
.
പ്രശസ്ത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ദശകങ്ങളോളം ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ജാനകിയുടെ വിയോഗം സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ പാടിയ എസ് ജാനകിയെ ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് വിളിക്കുന്നത്. 1957 ൽ “വിധിയിൻ വിളൈയാട്ട്” എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് ജാനകിയമ്മ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.




