KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

.

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള മെത്തിക്കുന്ന ജലജീവൻ പദ്ധതിയാണ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. പദ്ധതി പുരോഗതി വിലയിരുത്താൻ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. 7200 കണക്ഷനുകൾ ഇതിനകം നൽകി കഴിഞ്ഞു. വലിയ മലയിൽ മെയിൻ ടാങ്കിൻ്റയും ബൂസ്റ്റർ ടാങ്കിൻ്റെയും പണി പൂർത്തിയായി.

റെയിൽവെ, NH ക്രോസിംഗുകൾ പൂർത്തിയായി. പൈപ്പിടാൻ കട്ട് ചെയ്ത റോഡ്കൾ പുനസ്ഥാപിക്കാൻ ബാക്കിയുള്ളത് ഈ മാസം പൂർത്തികരിക്കും. കണക്ഷൻ കിട്ടാൻ ബാക്കിയുള്ള വീടുകൾകളുടെ ലിസ്റ്റ് ജൂലൈ 20 നകം നൽകാൻ നിർദ്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില യോഗത്തിൽ അധ്യക്ഷതവഹിച്ചു വാട്ടർ അതോറിറ്റി എ എക്സി. ജിതേഷ്. മറ്റ് ഉദ്യോഗസ്ഥർ കരാർ കമ്പിനി പ്രതിനിധികൾ മെമ്പർമാർ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!