പെരുവട്ടൂർ എൽ.പി.സ്കൂളിൽ ഈസി ഇംഗ്ലീഷ് ക്യാമ്പിന് തുടക്കം കുറിച്ചു
.
കൊയിലാണ്ടി: ഇംഗ്ലീഷ് ഭാഷ അനായാസവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ പെരുവട്ടൂർ എൽ.പി സ്കൂളിൽ മാസാന്ത ഈസി ഇംഗ്ലീഷ് ക്യാമ്പിന് തുടക്കം കുറിച്ചു. നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ക്യാമ്പ് അംഗങ്ങൾ. ഓരോ മാസത്തിലേയും ഒരു അവധി ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും സ്കൂളിൽ ഒത്തുചേരും. നാലാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവും മികച്ച അധ്യാപകനുമായ റഷീദ് കുന്നോത്താണ് ക്യാമ്പ് നയിക്കുന്നത്. ഹെഡ് മാസ്റ്റർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

കളിയും സംസാരവും വരയും അഭിനയവും എല്ലാം കോർത്തിണക്കി രസകരമായി കുട്ടികളെ ഇംഗ്ലീഷിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞു.
ആശംസയർപ്പിച്ച് മാനേജ്മെന്റ് പ്രതിനിധി അൻവർ ഇയ്യഞ്ചേരി സംസാരിച്ചു. നിഷിത ടീച്ചർ സ്വാഗതവും ബാസിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.



