വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ സമ്മേളനം ജൂലൈ 26 ന്; സ്വാഗതസംഘം രൂപീകരിച്ചു
ജൂലൈ 26 ന് കൂട്ടാലിടയിൽ വെച്ച് നടക്കുന്ന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കൂട്ടാലിട തന്നിക്കോട്ട് ബിൽഡിങ്ങിൽ വെച്ച് നടന്ന യോഗം വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി എം സന്തോഷ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കേളി, പി പി വിജയൻ, പി കെ ഷാജി, റഷീദ് മുബാറക്ക്, സി കെ രാജമല്ലി എന്നിവർ സംസാരിച്ചു. രഞ്ജിത്ത് കേളി ചെയർമാനും, എ പി രഞ്ജിത്ത് കൺവീനറും, റഷീദ് മുബാറക്ക് ട്രഷറുമായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.




