KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകരയിൽ രോ​ഗി മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വി ശിവൻകുട്ടി

.

നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് ആശുപത്രി അധികൃതർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ആരോഗ്യവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

 

അതേസമയം, നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ രം​ഗത്ത്. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിച്ചു. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവിൽ നിർത്തിയും ഒ പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങൾ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
error: Content is protected !!