രാഷ്ട്രപതിക്കുള്ള ഭീമ ഹർജിയുമായി കെഎസ്എസ്പിയു മേലടി ബ്ലോക്ക് കമ്മിറ്റി
.
പയ്യോളി: 2025 ഫൈനാൻസ് ബിൽ പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി യു സ്റ്റേറ്റ് കമ്മിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമ ഹർജിക്ക് മേലടി ബ്ലോക്ക് കമ്മിറ്റി തുടക്കം കുറിച്ചു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി. വി ഗിരിജക്ക് ബ്ലോക്ക് സെക്രട്ടറി എ. കെ ജനാർദ്ദനൻ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച നിവേദനത്തിന്റെ ഒപ്പ് ശേഖരണം കൈമാറി.

ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി രാഘവൻ മാസ്റ്റർ, ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി മെമ്പർ എ.എം കുഞ്ഞിരാമൻ, സ്റ്റേറ്റ് കൗൺസിലർ എം.എം കരുണാകരൻ മാസ്റ്റർ, ട്രഷറർ സുരേന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി. ജില്ലാതല കൈമാറ്റം ജൂലൈ 16ന് 10 മണിക്ക് പ്രകടനത്തോടെ കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് എ.പി ജോസ് മാസ്റ്റർ ഏറ്റുവാങ്ങും.



