ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു
.
കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ച ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, പ്രധാന അധ്യാപിക ടി ഷജിത, രഞ്ജു ആർ എന്നിവർക്ക് കുടകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ സി കെ ജയദേവൻ, രാജേഷ് കീഴരിയൂർ, കരുണൻ അമ്പാടി, രാമൻ നായർ എന്നിവർ സംസാരിച്ചു. ആരോഗ്യ പരിചരണ രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊയിലാണ്ടിയിൽ സേവനം ആരംഭിച്ച ലോയൽ ഹെൽത്ത് കെയർ, സമൂഹത്തിനൊപ്പം നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഉടമകൾ അറിയിച്ചു.



