മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം

കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം. ഫയർഫോഴ്സ് എത്തി ആളെ ഇറക്കി. ഉള്ള്യേരി മുണ്ടോത്ത് കണ്ണിപ്പൊയിൽ നാരായണൻ നായരെ (73) യാണ് ഫയർഫോഴ്സ് എത്തി മരത്തിൽ നിന്നും ഇറക്കിയത്.
ഇന്ന് കാലത്ത് മുണ്ടോത്ത് കൂമുള്ളി റോഡിലെ വീട്ടിൽ പ്ലാവ് മരം മുറിക്കാനായി കയറിയതായിരുന്നു. 9 മണിയോടെ ഇരു കൈകളും തളർന്നതിനെ തുടർന്ന് ഇറങ്ങാനായില്ല. നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

