KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പാചക വാതക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികൾ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

.

കോഴിക്കോട് പാചക വാതക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികൾ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പാചകവാതക ലഭ്യത ഉറപ്പാക്കുക, ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുക, അന്യായ വില വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന്‌ മുന്നിലായിരുന്നു അടുപ്പ് കൂട്ടി പ്രതിഷേധവും മാര്‍ച്ചും.

 

സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം റഫീഖ് അധ്യക്ഷത വഹിച്ചു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സന്തോഷ്, വ്യാപാരി സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി പ്രദീപ്, മൊയ്തീന്‍ കോയ, സുനില്‍ കുമാര്‍, തൃബുദാസ്, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. വരുണ്‍ ഭാസ്‌കര്‍ സ്വാഗതവും അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

Advertisements

 

Share news