സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവ് അറസ്റ്റിൽ
.
മലപ്പുറം: സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ ആണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് പവനോളം സ്വർണമാണ് യുവതിയിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. കിനാവിന്റെ രാജകുമാരൻ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.




