KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടന്ന ഗുരുവരം എന്ന പരിപാടിയിൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. അനുസ്മരണ പരിപാടിയിൽ വെച്ച് ഗുരുവിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് പ്രശസ്ത മൃദംഗ വിദ്വാൻ സുമോദ് ശ്രീധരൻ മുണ്ടങ്ങാടിന് സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരൻ പി.ആർ നാഥൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. യു.കെ രാഘവൻ അനുസ്മരണ ഭാഷണം നടത്തി.
പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി കലാലയം വൈസ് പ്രസിഡണ്ട് കെ. ശ്രീനിവാസൻ സംസാരിച്ചു. പി.ആർ നാഥൻ പുരസ്ക്കാരം സമ്മാനിച്ചു. പുരസ്കാര ജേതാവിനെ കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി പൊന്നാട ചാർത്തി. ക്ലാസ് സെക്രട്ടറി കെ. രാധാകൃഷ്ണൻ പ്രശസ്തിപത്രം സമർപ്പിച്ചു. കലാലയം ട്രഷറർ ഉണ്ണി കുന്നോൽ അവാർഡ് ജേതാവിനുള്ള ഗുരുദക്ഷിണാ സമർപ്പണം നടത്തി. പി.ആർ നാഥന് കലാലയത്തിൻ്റെ ഉപഹാരം കെ. ശ്രീജ കൈമാറി. ഈ പരിപാടിയോടൊന്നിച്ച് നടന്ന ഗുരുവിൻ്റെ തിരുശേഷിപ്പ് കൈമാറുന്ന ചടങ്ങിൽ കെ. ശങ്കരൻ മാസ്റ്റർ ഗുരുവിൻ്റെ വസ്ത്രങ്ങളും ഊന്ന് വടിയും കണ്ണടയും കലാലയത്തിന് കൈമാറി.
കലാലയം പ്രോഗ്രാം സെക്രറട്ടി സുരേഷ് ഉണ്ണി ഏറ്റുവാങ്ങി. ചേലിയ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ വി സദാനന്ദനും കലാലയം പി.ടി.എ പ്രസിഡണ്ട് പി. സജീഷും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും കലാലയം പി.ഡി.എം സെക്രട്ടറി വി. വി മോഹനൻ നന്ദിയും പറഞ്ഞു.
Share news