പൊയിൽക്കാവ് ദുർഗ – ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: വടക്കേ മലബാറിലെ പ്രമുഖ ക്ഷേത്രമായ പൊയിൽക്കാവ് ദുർഗ – ദേവി ക്ഷേത്ര മഹോത്സവത്തിന് (മാര്‍ച്ച് 16ന്) ഇന്നത്തെ ചടങ്ങുകള്‍. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് കലാമണ്ഡലം ഹരിഘോഷ് അവതരിപ്പിക്കുന്ന തായമ്പക, ഗുരുവായൂർ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള,
.

- 17ന് വൈകിട്ട് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദ്, കൊരയങ്ങാട് വിഷ്ണു, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ നയിക്കുന്ന തൃത്തായമ്പക, പിന്നണി താരങ്ങൾ അണിനിരക്കുന്ന മെഗാഷോ,
- 18ന് വലിയ വിളക്ക് ദിവസം കാലത്ത് കിഴക്കേ കാവിൽ ഓട്ടൻ തുള്ളൽ, വൈകിട്ട് കൂത്തമ്പലത്തിൽ ചാക്യാർ കൂത്ത്, വനമധ്യത്തിൽ പാണ്ടിമേളം, വൈകിട്ട് ചെറുതാഴം ചന്ദ്രൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നിവർ നയിക്കുന്ന ഇരട്ടത്തായമ്പക, റിഥം ഓർക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന മെലഡി നൈറ്റ്,
- 19ന് കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, വനമധ്യത്തിൽ പാണ്ടിമേളം തുടർന്ന് പടിഞ്ഞാറെ കാവിൽ കൊടിയിറക്കൽ, കിഴക്കേ കാവിൽ ഓട്ടൻ തുള്ളൽ, വൈകിട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ, മടക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട് എന്നിവ നടക്കും. വെള്ളിയാഴ്ച കാലത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും.



